റോക്കറ്റ് എങ്ങനെയാണ് വായു ഇല്ലാത്തിടത്ത് വേഗത കൂട്ടുന്നത് ?

റോക്കറ്റ് എങ്ങനെയാണ് വായു  ഇല്ലാത്തിടത്ത് വേഗത കൂട്ടുന്നത് ? അല്ലെങ്കിൽ.. വായുവിൽ തള്ളാതെ റോക്കറ്റിന്  മുന്നോട്ട് പോകുവാൻ സാധിക്കുമോ ?

പലർക്കും ഉള്ള സംശയം ആണ് റോക്കറ്റിന്‍റെ ചലനം. വായു ഇല്ലാത്തിടത്ത് എന്തിൽ തള്ളി ആണ് റോക്കറ്റ് മുന്നോട്ട് പോവുന്നത്.. എന്ന്.





റോക്കറ്റിന്‍റെ അകത്ത് പ്രധാനമായും ഇന്ധനത്തിന്‍റെ ഒരു ടാങ്ക് ഉണ്ടാവും.  പക്ഷെ ഓക്സിജൻ ഇല്ലാത്തിടത്ത് ഇന്ധനം കത്തില്ല. അതുകൊണ്ട് ഓക്സിജൻ അല്ലെങ്കിൽ ഓക്സിഡൈസർ കൂടെ  റോക്കറ്റിൽ  കരുതണം. ഇന്ധനവും ഓക്സിഡൈസ്സറും ചേർന്ന് കത്തിക്കും. അങ്ങനെ ഉണ്ടാവുന്ന അതിവേഗതയിൽ   ഉള്ള ഗ്യാസ് ഒരു ചെറു ദ്വാരത്തിലൂടെ  ശക്തിയായി പുറത്തേക്ക് പോവുന്നു. ആ പുറത്തേക്ക് പോവുന്ന ഗ്യാസ്, റോക്കറ്റിനെ അതിന്‍റെ എതിർ ദിശയിൽ തള്ളുന്നു.  

സത്യം പറഞ്ഞാൽ.. വായു ഇല്ലാത്തിടത്താണ് റോക്കറ്റിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുക.

ന്യൂട്ടന്റെ മൂന്നാം ചലന നിയം: ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

അതായത് ഒരുവസ്തു മറ്റൊരു വസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും. എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്.

ഉദാ :  നിങ്ങൾ റോളർ സ്‌കേറ്റർ ഇട്ട് നിൽക്കുകയാണെന്ന് കരുതുക. കൈയ്യിൽ കുറച്ച് ഷോട്ട്പുട്ടിന്‍റെ ഇരുമ്പ് ബോള്‍ ഉണ്ടെന്നും കരുതുക.  ആ ബോള്‍ ഓരോന്നായി ശക്തിയായി വലിച്ചെറിഞ്ഞാൽ എന്താണ് സംഭവിക്കുക ? നിങ്ങൾ ബോള്‍ പോയതിന് എതിർ ദിശയിലേക്ക് റോളർ സ്‌കേറ്ററിൽ  ഉരുണ്ട് പോവും.

ഇവിടെ ഉണ്ടാവുന്ന Momentum (P) = മാസ്സ് (m) x വേഗത  (v).

ഇവിടെ momentum അതുപോലെ കാത്തുസൂക്ഷിക്കുകയായിരുന്നു. മാസ്സ് കൂടിയപ്പോൾ വേഗത കുറഞ്ഞു. മാസ്സ് കുറഞ്ഞപ്പോൾ വേഗത കൂടി. പുറത്തുനിന്നും മറ്റൊരു ശക്തി വരാത്തിടത്തോളം ഒരു ഗ്രൂപ്പിലെ മൊത്തം momentum എപ്പോഴും  തുല്യം ആയിരിക്കും. ഇവിടെ ചൂട് വായു ശക്തമായി പിന്നോട്ട് പോയപ്പോൾ റോക്കറ്റ് മുന്നോട്ട് പോയി. മൊത്തം momentum അപ്പോഴും തുല്യം. കാരണം, രണ്ടും പോകുന്നുണ്ട്. പക്ഷെ എതിർ ദിശയിലാണ് എന്ന് മാത്രം. 
  
'ടീഷൾക്കോവ്‌സ്‌ക്യ' യുടെ റോക്കറ്റ് സൂത്രവാക്യം ഉണ്ട് : ( ചിത്രം നോക്കുക )
റോക്കറ്റിന്‍റെ വേഗതയിൽ വന്ന വ്യത്യാസം = പുറംതള്ളിയ വാതകത്തിന്‍റെ വേഗത x  പ്രാരംഭത്തിലെ നാച്ച്വറൽ ലോഗ് x ( പ്രാരംഭത്തിലെ മാസ്സ് / അവസാനത്തെ മാസ്സ് )

അങ്ങനെ നോക്കിയാൽ.. റോക്കറ്റിന്‍റെ വേഗത കൂടുവാനായി നമ്മൾ പുറംതള്ളുന്ന വാതകത്തിന്‍റെ വേഗത കൂട്ടണം.

ഇനി ഒരു രഹസ്യം പറയാം... പുറംതള്ളുന്ന വാതകത്തേക്കാൾ വേഗത ചിലപ്പോൾ റോക്കറ്റിന് കിട്ടും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment