എങ്ങനെയാണു ക്യാൻസർ ഉണ്ടാവുന്നത് ?

എങ്ങനെയാണു ക്യാൻസർ ഉണ്ടാവുന്നത് ? തെറ്റായ ആഹാര രീതിയോ അതോ വ്യായാമം ചെയ്യാഞ്ഞിട്ടോ ?

നമ്മുടെ ശരീരത്തിലെ കോശങ്ങളുടേ പ്രധാന ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് ക്രോമസോമുകൾ കൊണ്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ക്രോമസോമിലെ രണ്ട് ഇഴകളിലോരോന്നിലും കാണപ്പെടുന്ന ഇൻട്രോൺ ഭാഗങ്ങളെ മെസഞ്ചർ ആർ.എൻ.ഏ ഉണ്ടാകുമ്പോൾ ഒഴിവാക്കുകയും ഇക്സോണുകളെ മാത്രം മാംസ്യസംശ്ലേഷണത്തിന് റൈബോസോമിലേക്കയയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇഴ പിരിഞ്ഞു പുതിയ ക്രോമോസോമുകൾ പുന:സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പഴയതിന്‍റെ കോപ്പി ആണ് എപ്പോഴും ഉണ്ടാവുക.

എന്നാൽ ചില ഘട്ടങ്ങളിൽ ഇവയ്ക്ക് ജനിതക പരിവർത്തനം (mutation ) സംഭവിക്കാം. ഇങ്ങനെ പരിവർത്തനം സംഭവിച്ച ക്രോമോസോമുകൾ സാധാരണ താനേ നശിച്ചുപോകാറാണു പതിവ്. എന്നാൽ ചിലവ താനേ നശിക്കാതിരിക്കാനുള്ള പരിവർത്തനം സംഭവിച്ച് ചിരംജീവി ആയി മാറും. അവയാണ് ക്യാൻസർ.

ഇങ്ങനെ പരിവർത്തനം സംഭവിക്കുന്നത്‌ പല കാരണങ്ങൾ കൊണ്ടും ആവാം. ശക്തിയേറിയ റേഡിയേഷനുകൾ, പുകവലി, പാപ്പിലോമ വൈറസ്, കൂടാതെ പഥ്യാഹാരപരമായ കാരണങ്ങൾ ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ കൊണ്ടു പല രീതിയിലുള്ള ക്രോമസോം പരിവർത്തനങ്ങൾ കോശങ്ങളിൽ സംഭവിക്കാം. 

ചുരുക്കിപ്പറഞ്ഞാൽ സ്വാഭാവികമല്ലാത്ത ക്രോമസോമിന്‍റെ പരിവർത്തനം പുന:സൃഷിച്ചുകൊണ്ടിരിക്കുമ്പോൾ അത് ക്യാൻസർ എന്ന് പറയും. ഇങ്ങനെ ഉണ്ടാവുന്ന കോശങ്ങൾ സാധാരണ സ്വയം മരിച്ച് നശിക്കാറില്ല. അവ പെരുകിക്കൊണ്ടേ ഇരിക്കും.

ക്യാൻസർ മനുഷ്യർക്ക്‌ മാത്രമല്ല ഉണ്ടാവുന്നത്. എല്ലാ ജീവികൾക്കും ക്യാൻസർ ഉണ്ടാവാം. കോടിക്കണക്കിനു വർഷങ്ങൾക്കു മുന്നേ ജീവിച്ചിരുന്ന ദിനോസറിനു വരെ ക്യാൻസർ ഉണ്ടായിരുനതായി തെളിവു ലഭിച്ചിട്ടുണ്ട്. ( ചിത്രം )

നമ്മുടേ ആധുനീക ജീവിത ശൈലി കൊണ്ടും ക്യാൻസർ വരാം. പുകവലി, അന്തരീക്ഷ മലിനീകരണം, ചിലതരം ആഹാരങ്ങൾ. എന്നാൽ മൊബൈൽ ഫോണോ, മൈക്രോവേവ് ഒവനോ നമ്മൾ കരുതുന്നപോലെ അപകടകാരികൾ ആണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment