പ്രകാശത്തിന്‍റെ പകുതി വേഗതയിൽ ഒരു ഉറുമ്പ് വന്ന്‍ നമ്മളെ ഇടിച്ചാൽ എന്ത് സംഭവിക്കും ?

ഒരു അരിയുടെ അത്ര വലിപ്പമുള്ള കുഞ്ഞൻ ഉറുമ്പ് നമ്മളെ വന്നു ഇടിച്ചാൽ എന്താ സംഭവിക്കുക ? നമ്മൾ അറിയുകപോലും ഇല്ല .. അല്ലെ.. എന്നാൽ പ്രകാശത്തിന്‍റെ പകുതി വേഗം ഉറുമ്പിന് ഉണ്ടെങ്കിലോ ?

ഒരു വസ്തു നമ്മളെ വന്ന്‍ ഇടിക്കുമ്പോൾ അതിന്‍റെ ഗതികോർജം ആണ് ഇടിയുടെ ആഘാതം ആയി മാറുന്നത്. ഗതികോർജം ആ വസ്തുവിന്‍റെ മാസ്സിനും വേഗത്തിനും അനുപാതം ആയിരിക്കും.



ഗതികോർജം = 1 /2 ( mv ^2 ) . 
m = മാസ്സ്
v  = വേഗം

ആദ്യം മാസ്സ് കണ്ടുപിടിക്കാൻ നമുക്ക്  ഒരു ഉറുമ്പിന്‍റെ ഭാരം എത്രയെന്ന്‍ നോക്കാം. ഒരു ആവറേജ് ഉറുമ്പിന്‍റെ മാസ്സ് 4 മില്ലിഗ്രാം എന്ന് ഗൂഗിളിൽ കാണിക്കുന്നു.

m = 4 മില്ലിഗ്രാം = 4E-6 kg 
പ്രകാശത്തിന്‍റെ പകുതി വേഗം = 1.5 ലക്ഷം കിലോമീറ്റർ /സെക്കന്റ് = 1.5E8 m/s.
അപ്പോൾ..
1 / 2 ( mv^2) = 45,000,000,000 ജൂൾ  (4.5E10 J)

ഈ ഊർജം എത്ര വരും ? ഏറ്റവും വലിയ ബോംബുകളിൽ ഒന്നായ ' മദർ ഓഫ് ഓൾ ബോംബ്‌സ്‌ ' എന്നറിയപ്പെടുന്ന MOAB യുടെ പൊട്ടിത്തെറിയുടെ അത്ര ഊർജം വരും ഇത്.

അപ്പോൾ പറഞ്ഞുവരുന്നത് ഇതാണ്. ഉറുമ്പ് തീരെ ചെറുതാണെങ്കിലും അതിന് പ്രകാശത്തിന്‍റെ പകുതി വേഗം കൈവരിച്ചാൽ അത് വന്നിടിക്കുന്ന ഭാഗത്തിന് ചുറ്റും 150 മീറ്റർ  ദൂരത്തിലുള്ള സകലതും തകർക്കുവാനുള്ള ഊർജം ഉണ്ടായിരിക്കും !! ഐൻസ്റ്റീന്‍റെ ആപേക്ഷികതാ സിദ്ധാന്തം കൂടെ കണക്കിലെടുത്താൽ ഇടിയുടെ ആഘാതം 15 % ഇനിയും കൂടുതലായിരിക്കും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment