എന്തുകൊണ്ടാണ് നമ്മുടെ വിരലുകൾ വെള്ളത്തിൽ കുറച്ചു സമയം മുക്കിപ്പിടിച്ചാൽ ചുളിയുന്നത് ?

വിരലുകളുടെ മുകളിലെ ചർമം നനഞ്ഞു കുതിരുന്നതുമൂലം വ്യാപ്തം കൂടുകയും, തന്മൂലം ചുളിയുകയും  ചെയ്യുന്നു എന്നാവും പലരും കരുതുക. എന്നാൽ അങ്ങനെ അല്ല.


വെള്ളത്തിൽ വിരലുകൾക്ക്  കൂടുതൽ ഗ്രിപ്പ് ( പിടുത്തം ) കിട്ടുന്നതിനായി നമ്മുടെ തലച്ചോറും, ഞരമ്പുകളും ചേർന്ന് പറ്റിക്കുന്ന പണി ആണിത്.

വിരലുകളിലെ ഞരമ്പുകൾക്കു ക്ഷതം ഏറ്റ ആളുകളിൽ ഈ പരീക്ഷണം നടത്തിയപ്പോൾ വിരലുകൾ ചുളിഞ്ഞില്ല.

ജീവിത സാഹചര്യത്തിന് അനുസരിച്ചു ജീവജാലകങ്ങൾ പരിണമിക്കുന്നു എന്നതിന് നമുക്ക് കാണുവാൻ സാധിക്കുന്ന ഒരു സാഹചര്യവും, അതുകൊണ്ടുതന്നെ പരിണാമ സിദ്ധാന്തത്തിനു ബലമേകുന്ന ഒരു നല്ല ഉദാഹരണം കൂടി ആണിത്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment