ആയിരം കോടി ഗാലക്സികൾ ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ് ?

ഇവിടെ ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. അതിൽ എത്ര ഗാലക്സികൾ ഉണ്ടെന്നു നോക്കുക.





ചിത്രത്തിൽ  എല്ലാം ഗാലക്സികൾ ആണ്, 2 എണ്ണം ഒഴികെ. ചിത്രത്തിൽ ഇടതു ഭാഗം മുകളിലായും, വലതുഭാഗം താഴെയായും 2 നക്ഷത്രങ്ങൾ കാണാം. പ്രകാശം കൂടിയതും നക്ഷത്രക്കാലുകളോടു കൂടിയതുമായ   2 എണ്ണം. അത് 2 എണ്ണം മാത്രമേ നക്ഷത്രം ഉള്ളൂ. ( കണ്ടുവോ ? ) ബാക്കി എല്ലാം ദൂരെ ഉള്ള ഗാലക്സികൾ ആണ്. ചിത്രത്തിൽനിന്ന് കൃത്യമായി എണ്ണുവാൻ സാധിക്കില്ല. എന്നാലും ഉദ്ദേശം 10,000 എണ്ണം എങ്കിലും കാണും. ഇത് ഹബിൾ ടെലസ്‌ക്കോപ്പിൽ ആകാശത്ത് നക്ഷത്രം ഒന്നും കാണാതിരുന്ന ഭാഗത്തെ ഏതാണ്ട് ഒരു മൺ തരിയുടെ ( നീട്ടിയ കൈയ്യിൽ ഒരു മൺ തരി മറയ്ക്കുന്ന അത്ര ഭാഗം )  അത്ര വലിപ്പമുള്ള ഭാഗത്തെ  Ultra Deep Field (HUDF) ഫോട്ടോ ആണ്. 11 ദിവസം തുടർച്ചയായി ലെന്‍സ് തുറന്നുവച്ച് എടുത്ത ഫോട്ടോ.

ഇതിനു ശേഷം ഹബിൾ ഉപയോഗിച്ച് Extreme Deep Field (XDF) ഫോട്ടയും എടുത്തു. അതിൽ ഇതിന്‍റെ 3 ഇരട്ടി ഗാലക്സികൾ പതിഞ്ഞിട്ടുണ്ട് ! ഇത് ചന്ദ്രന്‍റെ വിസ്തീർണത്തിന്‍റെ 100 ഇൽ ഒന്ന് ഭാഗത്തെ ആകാശം ആണ്. അങ്ങനെ നോക്കിയാൽ ചുരുങ്ങിയത് ഇതിന്റെ 13000000 ഇരട്ടി ഗാലക്സികൾ നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്. അപ്പോൾ ചുരുങ്ങിയത് 13000 കോടി  ഗാലക്സികൾ ഉണ്ടാവും. ഓരോ ഗാലക്സികളിലും കോടിക്കണക്കിന് നക്ഷത്രങ്ങളും ഉണ്ട് !


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment