വലിയ മരുഭൂമികൾ ഒക്കെയും ഭൂമധ്യ രേഖയ്ക്ക് മുകളിലും താഴെയും ആണ് ഉള്ളത് !! എന്തുകൊണ്ട് ?

മരുഭൂമി ഉണ്ടാവാനുള്ള മുഖ്യ കാരണം ചൂടും മഴ ഇല്ലായ്മയും ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇവ രണ്ടും ഉണ്ടായാലേ മരുഭൂമി രൂപപ്പെടുകയുള്ളൂ ( അന്റാര്‍ട്ടിക്ക  ചൂടില്ലാത്ത ഒരു മരുഭൂമി ആണ്. അത് തല്‍ക്കാലം നമുക്ക് മറക്കാം ) സൂര്യന്‍റെ രശ്മികൾ കുത്തനെ പതിക്കുന്ന ഭാഗത്താണ് കൂടുതൽ ചൂട് അനുഭവപ്പെടുക. അങ്ങനെയെങ്കിൽ ഭൂമിയിൽ എവിടെ, എപ്പോഴൊക്കെ സൂര്യൻ കുത്തനെ തലയ്ക്ക് മുകളിൽ വരും എന്ന് നോക്കാം. 

മനസിലാകുവാൻ എളുപ്പത്തിന് നമ്മൾ ഭൂമധ്യരേഖയിൽ നിന്ന് സൂര്യനെ കാണുന്ന രീതിയിൽ പറയാം.

1) ഭൂമധ്യരേഖയിൽ നിന്ന് നോക്കിയാൽ... മാർച്ച്-21 ന് സൂര്യൻ നേരേ കിഴക്കുദിച്ച് തലയ്ക്ക് മുകളിലൂടെ പോയി 12 മണിക്കൂർ കൊണ്ട് അസ്തമിക്കും. അവിടെ കുത്തനെ സൂര്യപ്രകാശം വീഴുന്ന ദിവസങ്ങൾ ഏതാണ്ട് മാർച്ച് 10 മുതൽ മാർച്ച്-30 വരെ -  20 ദിവസങ്ങൾ മാത്രം. (ചിത്രം നോക്കുക.)

2) സൂര്യൻ പിന്നീട് വടക്കോട്ട് സഞ്ചരിക്കും. 3 മാസക്കാലം കഴിയുമ്പോൾ സൂര്യൻ ഉത്തരായന രേഖയിൽ എത്തും. അപ്പോൾ ജൂൺ-22. അവിടെ സ്ലോ ആവുകയും നിൽക്കുകയും പീന്നീട് വീണ്ടും വടക്കുനിന്നും കിഴക്കോട്ട് സഞ്ചരിക്കും. സെപറ്റംബർ-23 ആവുമ്പോൾ വീണ്ടും ഭൂമധ്യരേഖയ്ക്ക് മുകളിൽ ആവും.

3) സൂര്യൻ പിന്നീട് തെക്കോട്ട് സഞ്ചരിക്കും. 3 മാസക്കാലം കഴിയുമ്പോൾ ദക്ഷിണായന രേഖയിൽ എത്തും. അപ്പോൾ ഡിസംബര്‍ -23. അവിടെ സ്ലോ ആവുകയും നിൽക്കുകയും പീന്നീട് വീണ്ടും തെക്കുനിന്ന് കിഴക്കോട്ട് സഞ്ചരിക്കും. അങ്ങനെ വീണ്ടും മാർച്ച് -21 ന് നമ്മൾ തുടങ്ങിയ സ്ഥാനത്തുതന്നെ സൂര്യൻ വരും. അപ്പോൾ 1 വർഷം ആയി. ഇത് ഇങ്ങനെ തുടരും.

ഭൂമധ്യരേഖയ്ക്ക് മുകളിൽ സൂര്യൻ വരുന്നത് മാർച്ചിൽ ഏതാണ്ട് 20 ദിവസവും പിനീട് 6 മാസം കഴിഞ്ഞ് സെപറ്റംബറിൽ 20 ദിവസവും ആണ്. അടുപ്പിച്ച് സൂര്യപ്രകാശം കുത്തനെ വീഴുന്ന സമയം വെറും 20 ദിവസത്തോളം മാത്രം (ചിത്രം നോക്കുക.)

എന്നാൽ ഉത്തരായന രേഖയിലും ദക്ഷിണായന രേഖയിലും സൂര്യപ്രകാശം എത്രകാലം ഉണ്ടാവും എന്ന് ചിത്രം നോക്കിയാൽ മനസിലാവും. ഏതാണ്ട് 3 മാസക്കാലം തുടർച്ചയായി അവിടെ കുത്തനെയുള്ള സൂര്യപ്രകാശം വീഴുന്നു ( ഉത്തരായനരേഖയിൽ - മെയ്, ജൂൺ, ജൂലൈ ) & ( ദക്ഷിണായനരേഖയിൽ - നവംബർ, ഡിസംബർ, ജനുവരി ). മഴ കുറവുള്ള ഇടമാണെങ്കിൽ ഈ പ്രദേശം വളരെ എളുപ്പത്തിൽ മരുഭൂമി ആവും.

ചുരുക്കിപ്പറഞ്ഞാൽ : ഭൂമധ്യരേഖയിൽ ശക്തിയേറിയ സൂര്യപ്രകാശം തുടർച്ചയായി 1 മാസത്തിൽ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാൽ ഉത്തരായന, ദക്ഷിണായന രേഖാപ്രദേശത്ത് ശക്തിയേറിയ സൂര്യപ്രകാശം തുടർച്ചയായി 3 മാസത്തോളം ലഭിക്കുന്നു. കൂടാതെ ഭൂമിയുടെ തെക്ക് ഭാഗത്ത്‌നിന്ന്‍ വരുന്ന കാറ്റും വടക്ക് ഭാഗത്ത്‌ നിന്ന് വരുന്ന കാറ്റും ഭൂമധ്യ രേഖയിൽ കൂടിച്ചേരുകയും അവിടെ ധാരാളം മഴ ലഭിക്കുകയും ചെയ്യുന്നു.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment