ഏതാണ് ഏറ്റവും ചെറിയ നക്ഷത്രം. അത് വ്യാഴം ഗ്രഹത്തെക്കാൾ ചെറുതാണോ ?

ഇതുവരെ അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ നക്ഷത്രം  2MASS J0523-1403 ആണ്. നമ്മുടെ സൂര്യന്‍റെ വെറും 0.086 മടങ്ങു മാത്രം വലിപ്പം. നമ്മുടെ തൊട്ടടുത്തതും, ചുവപ്പു കുള്ളനുമായ  പ്രോക്സിമ സെഞ്ച്വറിയുടെ  61 % വലിപ്പം മാത്രം. 


നമ്മുടെ വ്യാഴം ഗ്രഹത്തിനേക്കാൾ വലിപ്പം കുറവ്. വെറും 86 % മാത്രം വലിപ്പം.  എന്നാൽ ഈ കുഞ്ഞന് വ്യാഴത്തിന്‍റെ 84 മടങ്ങു മാസ്സ് ഉണ്ട്.  പൂർണമായും ഹൈഡ്രജനാൽ നിർമിതമായതിനാൽ മാത്രം ആണ് ഇതിന് ഇത്ര വലിപ്പക്കുറവിലും ഒരു സ്റ്റാർ ആയി മാറുവാൻ കഴിഞ്ഞത്.

നമ്മുടെ കണക്കുകൂട്ടൽ പ്രകാരം സൂര്യന്‍റെ 0.08 മടങ്ങെങ്കിലും മാസ്സ് ഉണ്ടെകിൽ ആ വസ്തുവിൽ ഫ്യുഷൻ  റിയാക്ഷൻ സ്വയം തുടങ്ങി  അതൊരു സ്റ്റാർ ആവുകയുള്ളൂ. ഈ സ്റ്റാറിന് 0.086 മടങ്ങു വലിപ്പവും. സ്റ്റാർ ആവാൻ ആവശ്യമായ മിനിമം മാസ്സിനും ഒരൽപം  മാത്രം കൂടുതൽ.

സൂര്യന്‍റെയും പ്രോക്സിമ സെഞ്ച്വറിയുടെയും 2MASS J0523-1403 ന്‍റെയും വ്യാഴം ഗ്രഹത്തിന്‍റെയും ചിത്രം അനുപാതത്തിൽ കൊടുത്തിരിക്കുന്നു. ശ്രദ്ധിക്കുക.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment