ഭൂമിയെ ചന്ദ്രൻ ഉൽക്കകളിൽനിന്നും രക്ഷിക്കുന്നുണ്ടോ ??

തീർച്ചയായും. ചന്ദ്രൻ നല്ലൊരുശതമാനം ഉൾക്കകളെയും തന്നിലേക്ക് വീഴ്ത്തി ഭൂമിയെ രക്ഷിക്കുന്നുണ്ട്. ചന്ദ്രന്‍റെ ഒരു പകുതി മാത്രമാണ് എപ്പോഴും ഭൂമിയുടെ നേരെ വരുന്നത്. മറ്റേ പകുതി ഭൂമിക്ക് എതിർ വശത്താണ്. 


ചിത്രം നോക്കുക. ആദ്യത്തേത് ഭൂമിയുടെ സൈഡിൽ വരുന്ന ചന്ദ്രന്‍റെ ഫോട്ടോയും രണ്ടാമത്തേത് അപ്പുറത്തെ വശവും.

അത് രണ്ടും നോക്കിയാൽ നമുക്ക് വ്യക്തമായി മനസിലാക്കാം, ഭൂമി ഉള്ള ഭാഗം അധികം ഉൽക്കാ ഗർത്തങ്ങൾ ഇല്ല. എന്നാൽ മറുപുറം നിറയെ ഉൽക്കാ ഗർത്തങ്ങൾ ആണ് !!

ഭൂമിയുടെ ആകര്‍ഷണ വലയത്തിലായി, ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഉൽക്കകളെ ചന്ദ്രന്‍റെ ഓർബിറ്റിങ് കാരണം, ചന്ദ്രന്‍റെ പാതയിൽ എത്തുകയും, തന്മൂലം ചന്ദ്രനിൽ വീഴുകയും ചെയ്യുന്നു. ചന്ദ്രൻ ഇല്ലായിരുന്നു എങ്കിൽ ആ ഉൽക്കകളെല്ലാം ഭൂമിയിൽ വീഴേണ്ടവ ആയിരുന്നു,

ഭൂമിയായ അമ്മയെ രക്ഷിക്കുന്ന മകനെപ്പോലെ ആണ് ചന്ദ്രൻ എന്ന് വേണമെങ്കിൽ നമുക്ക് പറയാം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment