ജീവികളും ആയുർദൈർഘ്യവും.



ചിത്രം നോക്കുക. ആയുർദൈർഘ്യം കുറഞ്ഞത് മുതൽ കൂടുന്ന ഓർഡറിൽ കൊടുത്തിട്ടുണ്ട്.അത് നോക്കിയാൽ ചില പ്രത്യേകതകൾ നമുക്ക് കണ്ടെത്താം.



ചെറിയ ജന്തുക്കൾ.. കിളികൾ, ക്ഷുദ്രജീവികൾ ഇവർക്ക് ആയുസ്സ് പൊതുവെ കുറവാണ്. എന്നാൽ വലിയ ജീവികളായ കുതിര, ആന, തിമിംഗലം മുതലായവയ്ക്ക് ആയുസ്സ് കൂടുതലാണ്. പൊതുവായി പറഞ്ഞാൽ വലിയ ജീവികൾ കൂടുതൽ കാലവും, ചെറിയ ജീവികൾ കുറച്ചു കാലവും ജീവിക്കുന്നു എന്ന് പറയാം.

ആഹാരം കഴിച്ചാണ്  ജീവികൾ ജീവിക്കുക. ആ ആഹാരം അവരുടെ ശരീര വളർച്ചയ്ക്കും ശരീരത്തിന് ആവശ്യമായ ചൂട് ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ആ ചൂട്  ശരീരത്തിൽനിന്നും നഷ്ടപ്പെടുന്നത് ത്വക്കിലൂടെ അന്തരീക്ഷത്തിലേക്കുള്ള താപസംവഹനം വഴി മാത്രമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വലിപ്പമുള്ള പുറംഭാഗം ഉണ്ടെങ്കിൽ കൂടുതൽ ചൂട് നഷ്ട്ടമാവും. അതിനാൽ കൂടുതൽ ആഹാരവും വേണ്ടിവരും. കോശങ്ങൾ വേഗം ചീത്തയാവുകയും ആയുസ്സ് കുറയുകയും ചെയ്യുന്നു.

കാര്യങ്ങൾ അങ്ങനെ ആവുമ്പോൾ വലിയ ജീവികളായ ആനയും തിമിംഗലവും മറ്റും ആയുസ്സ് കുറഞ്ഞു മരിക്കേണ്ടതായിരുന്നു. പക്ഷെ അവിടെ ആണ് മറ്റൊരു കാര്യം വരുന്നത്.. ശരീരത്തിന്‍റെ പുറത്തെ ഭാഗം മാത്രമല്ല കണക്കാക്കേണ്ടത്.. ശരീരത്തിന്‍റെ വ്യാപ്തവും കണക്കാക്കണം. വലിപ്പം കൂടുമ്പോൾ കോശങ്ങളുടെയും എണ്ണം കൂടുന്നു. അപ്പോൾ പുറത്തെ ഭാഗം ഏരിയ / വ്യാപ്തം എന്ന് കണക്കാക്കേണ്ടി വരും. അങ്ങനെ കണക്കാക്കുമ്പോൾ വലിയ ജീവികൾക്ക് മുൻ‌തൂക്കം കിട്ടുന്നു. ആനയ്ക്ക് വലിയ പുറം  ഉണ്ടെങ്കിലും കൂടുതൽ  വ്യാപ്തം ഉള്ളതിനാൽ റേഷ്യോ കുറയുന്നു. അങ്ങനെ വലിയ ജീവികൾ വിജയിക്കുന്നു.

മറ്റൊരു കാര്യം പറയുന്നത്  എല്ലാ സസ്‌തനജീവികൾക്കും ഏതാണ്ട് തുല്യ എണ്ണം ഹൃദയമിടിപ്പായിരിക്കും എന്നതാണ്.  2-3 ബില്യൺ ഹൃദയമിടിപ്പ്. എലികളുടെ ഹൃദയമിടിപ്പ് 500 ആണ്. മനുഷ്യന്റേതു 72 ഉം ആനയുടേത് 25 ഉം തിമിംഗലത്തിന്റേതു 15 ഉം, കടലാമയുടേത് 6 ഉം  ആണ്.   കൂടുതൽ ഹൃദയമിടിപ്പ് നിരക്കുള്ളവ പെട്ടന്ന് മരിക്കുകയും കുറവ് ഹൃദയമിടിപ്പ് നിരക്കുള്ളവ സാവകാശം മരിക്കുകയും ചെയ്യുന്നു എന്ന് പറയാം. ഹൃദയമിടിപ്പ് കുറയുമ്പോൾ കോശങ്ങളുടെ പോഷണോപചയാപചയം കുറയുന്നതാണ് ഇതിനു കാരണം.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment