ചൈനക്കാർ എങ്ങനെ തണ്ണിമത്തൻ ക്യൂബ് ഷേപ്പിൽ ആക്കുന്നു ? എന്തിന് ?

ചൈനക്കാർ എങ്ങനെ തണ്ണിമത്തൻ ക്യൂബ് ഷേപ്പിൽ ആക്കുന്നു ?  എന്തിന് ? ഇത് ജനിതകപരമായി മോഡിഫൈ ചെയ്തതാണോ ?

അല്ല. ഈ തണ്ണിമത്തൻ ജനിതകപരമായി മോഡിഫൈ ചെയ്തിട്ടല്ല ഈ ആകൃതിയിൽ ആവുന്നത്.  കുഞ്ഞു കായ് ആയിരിക്കുമ്പോൾത്തന്നെ ഈ തണ്ണിമത്തനെ ശക്തമായ  ക്യൂബ് ആകൃതിയിലുള്ള പാത്രത്തിനകത്ത് ആക്കുന്നു. തണ്ണിമത്തൻ വലുതാവുമ്പോൾ വളരുവാൻ സ്ഥലം കിട്ടാതാവുമ്പോൾ ആ പാത്രത്തിന്‍റെ ആകൃതി ആവുന്നു.






കൂടുതൽ തണ്ണിമത്തൻ അടുക്കി വെക്കുമ്പോൾ ഗോളാകൃതിയിൽ ആയിരുന്നാൽ കൂടുതൽ സ്ഥലവും, അടുക്കി വെക്കുവാൻ ബുദ്ധിമുട്ടും നേരിടുന്നു. ക്യൂബ് ആയിരുന്നാൽ അവ മേലെ മേലെ കയറ്റി വച്ചാൽ എളുപ്പം അടുങ്ങി ഇരിക്കും. കൂടാതെ   കൂടുതൽ എണ്ണം ക്യൂബ് വാട്ടർമെലൻ കുറച്ച് സ്ഥലത്ത് എടുത്തു വെക്കുവാൻ സാധിക്കും.

ക്യൂബിന് പകരം മറ്റൊരു ആകൃതിയുള്ള പാത്രം ആണെങ്കിൽ ആ ആകൃതിയിൽ വളരും. ചിത്രം നോക്കുക. കുട്ടികളുടെയും ബുദ്ധന്‍റെയും  ഹൃദയത്തിന്‍റെയും  ഒക്കെ ആകൃതിയിൽ ഉള്ള കായ്കനികൾ നമുക്ക് ഈ രീതിയിൽ സൃഷ്ടിക്കാം..


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment