നമുക്ക് ഭൂമി ചുറ്റി നടന്നു വരാൻ എത്ര സമയം വേണം ??

നമുക്ക് ഭൂമി ചുറ്റി വരാൻ പാകത്തിന് കര മാർഗം ഇല്ല. ഇത് ഒരു ചിന്തയ്ക്കു വേണ്ടി മാത്രം ആണ് പറയുന്നത്.

ഒരു സാധാരണ മനുഷ്യൻ ദിവസവും ഏതാണ്ട് 4  കിലോമീറ്റർ വീതം നിത്യജീവിതത്തിൽ നടക്കുന്നുണ്ടാവും എന്നാണു കണക്ക്.  ആ ദൂരം നമ്മൾ നേരെ നടന്നാലോ, എത്ര ദിവസം എടുക്കും ഭൂമി ചുറ്റി വരാൻ എന്ന് നോക്കാം. 


ഭൂമിയുടെ ചുറ്റളവ്, കണക്കു കൂട്ടാൻ എളുപ്പത്തിനു  ഏതാണ്ട് 40,000 കിലോമീറ്റർ എന്ന് എടുക്കാം ( കൃത്യമായി പറഞ്ഞാൽ 40,075 കിലോമീറ്റർ )   4  കിലോമീറ്റർ ദിവസവും നടന്നാൽ നാം 10,000 ദിവസം എടുക്കും ഭൂമി ചുറ്റി വരാൻ = 27.5 വർഷം.

അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന 80  വയസ്സുള്ള ആളുകൾ ചുരുങ്ങിയത് 3 തവണ എങ്കിലും ഭൂമിയെ ചുറ്റിവരാൻ തക്ക ദൂരം നടന്നിട്ടുണ്ടാവും.

പണ്ടുകാലത്ത് ഇന്നത്തെപ്പോലെ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതു കാരണം അവർ വളരെ വളരെ ദൂരം കൂടുതൽ നടന്നിട്ടുണ്ടാവും.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment