നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ബലം ഏതാണ് ?

ഗുരുത്വ ബലം.

ഗുരുത്വാകർഷണം  ആണ് നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും ആധിപത്യമുളള ബലം. ( ഇത് ആകർഷണം എന്നൊരു ബലം അല്ല. മറിച്ച് സ്ഥലകാലങ്ങളിലെ വക്രത മൂലം ഉണ്ടാവുന്ന ഒരു ബലം ആണ്. എന്നുവച്ചാൽ ഭൂമിയിലേക്ക് ഒരു വസ്തു വീഴുന്നത് ഭൂമിയുടെ ആകർഷണബലം മൂലമല്ല. മറിച്.. ഭൂമിയുടെ മാസ്സ് മൂലം ഉണ്ടാവുന്ന സ്ഥലകാല വക്രതയിലൂടെ മറ്റു വസ്തുക്കൾ സഞ്ചരിക്കുന്നതിനാലാണ്. ) ദൂരം കൂടുന്നതിന്‍റെ വർഗത്തിന് വിപരീത അനുപാതത്തിൽ  ഗുരുത്വ ബലം കുറഞ്ഞുവരും. എന്നാൽ ഒരിക്കലും ഇല്ലാതാവുന്നില്ല. എന്നാൽ 2  തരത്തിലുള്ള അണുശക്തികളും ( സ്ട്രോങ്ങ് & വീക്ക് )  ദൂരം കൂടുമ്പോൾ ഇല്ലാതാവുന്നു. 



ഗുരുത്വ ബലത്തിന് ഒരു ദിശ മാത്രമേ ഉള്ളൂ. എല്ലാ പദാർത്ഥങ്ങൾക്കും ഗുരുത്വാകർഷണം ഉണ്ട്. പദാർത്ഥം ( മാസ്സ് ) കൂടുമ്പോൾ ഗുരുത്വാകർഷണവും കൂടും. എന്നാൽ വൈദ്യുതകാന്തിക ശക്തി അങ്ങനെ അല്ല.  പദാർത്ഥങ്ങളിൽ 2  തരം ചാർജ് ഉണ്ട്. + വും - വും അതിനാൽ അവ തമ്മിൽ ചേർന്ന് വൈദ്യുതകാന്തിക ശക്തി ഇല്ലതാവാം.

എന്നാൽ ഗുരുത്വാകർഷണം മാസ്സിന്   ആനുപാതികമായി കൂടിക്കൊണ്ടേ ഇരിക്കും. ഒരിക്കലും ഇല്ലാതാവുകയുമില്ല. അതിനാലാണ്  ഈ പ്രപഞ്ചത്തിലെ ഏറ്റവും ആധിപത്യമുളള ബലം ഗുരുത്വാകർഷണം ആവുന്നത്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment