ചന്ദ്രനിൽ ഇറങ്ങിയ ചുണക്കുട്ടികൾ...

അപ്പോളോ സീരീസ് ബഹിരാകാശ വാഹനങ്ങളിൽ 6 പ്രാവശ്യമായി ആകെ 12 ആളുകളാണ് ചന്ദ്രനിൽ ഇറങ്ങി നടന്നത് !

1968 ഡിസംബറില്‍ അപ്പോളോ-8ല്‍ ഒരു മൂന്നംഗ സംഘം ആദ്യമായി ചാന്ദ്രഭ്രമണപഥത്തിലെത്തി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റർ മുകളില്‍ക്കൂടി ചന്ദ്രനെ 10 പ്രാവശ്യം ചുറ്റി. 

1969 മാര്‍ച്ചില്‍ അപ്പോളോ-9 ലൂണാർ മൊഡ്യൂളുമായി ആദ്യ യാത്രയിൽ ഭൂ ഭ്രമണ പഥത്തിൽ കറങ്ങി.
1969 മേയില്‍ അപ്പോളോ-10 വീണ്ടും ചന്ദ്ര ഭ്രമണപഥത്തില്‍  15 കിലോമീറ്റർ വരെ അടുത്തു പോയി, ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പിന്‍റെ അവസാന പരീക്ഷണങ്ങളും വിജയകരമായി നടത്തി.






1) 1969 ജൂലൈ-20 ന് അപ്പോളോ -11 ലെ യാത്രികരായ നീൽ ആംസ്ട്രോങ്ങ്, ബുസ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ " ട്രാൻക്വിലിറ്റി ബേസിൽ ", ഇറങ്ങി 22 മണിക്കൂർ ചിലവഴിച്ചു.

2) 1969 നവംബർ-19 ന് അപ്പോളോ-12 ഇൽ പെറ്റ് കൊണാർഡ്, അലൻ ബീൻ എന്നിവർ ചന്ദ്രനിൽ പോയി 2 ദിവസം ചിലവഴിച്ചു.

3) അപ്പോളോ-13  യന്ത്ര തകരാറുമൂലം ചന്ദ്രനിൽ ഇറങ്ങാതെ തിരിച്ചുപോന്നു.

4) 1971 ഫെബ്രുവരി-5 നു അപ്പോളോ-14 ൽ അലൻ ഷെപ്പേർഡും എഡ്ഗാർ മിറ്റ്ചെൽ എന്നിവർ ചന്ദ്രനിൽ “ഫ്രാ മറു ആ റീജിയനിൽ “ പോയി മടങ്ങി വന്നു.

5) 1971 ജൂലൈ-31 ന് അപ്പോളോ-15 ൽ ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ എന്നിവർ ചന്ദ്രനിൽ “ഹാഡ്ലെ റില്ലി “ എന്ന ഇടത്ത് 2 കുന്നുകൾക്കിടയിലായി ലാൻഡ് ചെയ്തു, 2 ദിവസം ചിലവഴിച്ചു.

6) 1972 ഏപ്രിൽ-21 ന് അപ്പോളോ-16 ൽ ജോൺ യങ്ങ്, ചാർളിസ് ഡ്യൂക്ക് എന്നിവർ ചന്ദ്രനിൽ പോയി 3 ദിവസം ചിലവഴിച്ചു.

7) 1972 ഡിസംബർ-21 ന് അപ്പോളോ-17 ൽ യൂജിൻ സീമാന്മ് ഹാരിസൺ സ്മിത്ത് എന്നിവർ ചന്ദ്രനിൽ പോയി 3 ദിവസം ചിലവഴിച്ചു.

അപ്പോളോ സീരീസ് ബഹിരാകാശ വാഹനങ്ങളിൽ 6 പ്രാവശ്യമായി ആകെ 12 ആളുകളാണ് ചന്ദ്രനിൽ ഇറങ്ങി നടന്നത് !


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment