നിത്യജീവിതത്തിൽ നാം പാല് കുടിക്കണമോ... എങ്ങനത്തെ പാൽ കുടിക്കണം ...

നിത്യജീവിതത്തിൽ നാം പാല് കുടിക്കണമോ... ഇനി കുടിച്ചാൽ എങ്ങനത്തെ പാൽ കുടിക്കണം എന്നു പലർക്കും ഒരു ധാരണ ഇല്ല.

സാധാരണ ജീവിതശൈലി തുടരുന്ന ഒരാൾക്ക് പാലിന്‍റെ ആവശ്യം ഇല്ല. സാധാരണ ജീവിത ശൈലി എന്നു പറഞ്ഞത് കായിക അധ്വാനം അധികം ആവശ്യമില്ലാത്ത ജീവിത രീതിയെ ആണ്. എന്നാൽ ദിവസേന 30 മിനിറ്റെങ്കിലും തുടർച്ചയായി വേഗത്തിൽ നടക്കുന്ന ഒരാൾക്ക് പാൽ കുടിക്കാം, കുടിക്കണം. കാരണം അവർക്ക് ആവശ്യമായ കൂടുതൽ കാൽസ്യവും അൽപ്പം പ്രോട്ടീനും പാലിന്‍റെ കൂടെ അവർക്ക് ലഭിക്കും ( പാൽ അല്ലെങ്കിൽ കാൽസ്യവും, പ്രോട്ടീനും അടങ്ങിയ മറ്റു ആഹാരം ആയാലും മതി).



ബോഡി ബിൽഡിങ് ചെയ്യുന്ന ആളുകൾ  കൂടുതൽ പാൽ കുടിക്കണം. പാലിൽ 3% പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ എല്ലിന്‍റെ പുനർ നിർമാണത്തിന് ആവശ്യമായ കാൽസ്യവും പാലിൽ  ഉണ്ട്. എന്നാൽ വ്യായാമം ചെയ്യാത്ത ആളുകൾക്ക് സാധാരണ പാലിനെ ദഹിപ്പിക്കുവാനുള്ള കഴിവ് കുറവായിരിക്കും.

പ്രസവ ശേഷം കുറച്ചു ദിവസം  അമ്മയിൽ നിന്നു വരുന്ന പാലിന് കൊഴുപ്പു കൂടുതലായിരിക്കും. ആ കൂടുതൽ കൊഴുപ്പ്  കുഞ്ഞിന്‍റെ വളർച്ചയ്ക്ക് ആവശ്യമാണ്. എന്നാൽ കുഞ്ഞു വളർന്നു വരുമ്പോൾ കൊഴുപ്പിന്‍റെ ആവശ്യം കുറയുന്നു. അതുപോലെ പാലിന്‍റെയും ആവശ്യം കുറഞ്ഞുവരുന്നു. മനുഷ്യൻ മാത്രമാണ് കൃത്രിമമായി പാൽ ശേഖരിച്ചു ആഹാരത്തിന്‍റെ ഭാഗം ആക്കിയിരിക്കുന്നത്.

ഇനി പാൽ കുടിക്കുന്ന മുതിർന്ന ആളുകൾ എങ്ങനെ ഉള്ള പാൽ കുടിക്കണം ? പാലിൽ പ്രോട്ടീൻ നല്ല തോതിൽ ഉണ്ട്. അതു നമുക്ക് ആവശ്യമാണ്. എന്നാൽ പ്രോട്ടീനിന്‍റെ അതേ അളവിൽ കൊഴുപ്പും പാലിൽ അടങ്ങിയിട്ടുണ്ട്. അധികം കൊഴുപ്പ് നമുക്ക് ഗുണത്തേക്കാളേറെയെ ദോഷമേ  ചെയ്യൂ.

അതുകൊണ്ട് കടകളിൽ നിന്നും പാൽ തിരഞ്ഞെടുക്കുമ്പോൾ skimmed milk, no fat milk,  low fat milk,  fat free milk എന്നിങ്ങനെയുള്ള ലേബൽ നോക്കി ഫാറ്റ് കുറവുള്ളവ മാത്രം വാങ്ങുക.

ഇനി കടകളിൽ നിന്നും വാങ്ങുന്ന പാലിൽ അടങ്ങിയിരിക്കുന്ന കണ്ടെൻസ് നോക്കാം.

ഫ്രഷ് മിൽക്ക് :
പ്രോട്ടീൻ : 3.2 ഗ്രാം.
കാൽസ്യം : 115 മില്ലി ഗ്രാം.
കൊഴുപ്പ് : 3.1 ഗ്രാം.
------------------------
ലോ ഫാറ്റി മിൽക്ക് :
പ്രോട്ടീൻ : 3.2 ഗ്രാം.
കാൽസ്യം : 115 മില്ലി ഗ്രാം.
കൊഴുപ്പ് : 2 ഗ്രാം.
------------------------
നോ  ഫാറ്റി മിൽക്ക് / സ്കിമ്മട് മിൽക്ക് : 
പ്രോട്ടീൻ : 3.2 ഗ്രാം.
കാൽസ്യം : 115 മില്ലി ഗ്രാം.
കൊഴുപ്പ് : 0.1  ഗ്രാം.
------------------------
സാധാരണ ജീവിതശൈലി തുടരുന്ന ഒരാൾക്ക് പാലിന്‍റെ ആവശ്യം ഇല്ല. ഇനി പാൽ കുടിക്കേണ്ടത് ഒരു ആവശ്യകത ആണെങ്കിൽ കൊഴുപ്പ് കുറവുള്ളവ മാത്രം കുടിക്കുക.

നോ  ഫാറ്റി മിൽക്ക് / സ്കിമ്മട് മിൽക്ക് എന്നിവ ആണ് ആരോഗ്യത്തിനു നല്ലത്. ( ഇപ്പോൾ പറഞ്ഞത് ശാസ്ത്രം. പാൽ പ്രോസസ്സ് ചെയ്യുന്ന പ്രാദേശിക സ്ഥാപനങ്ങൾ  പാലിനൊപ്പം കലർത്തുന്ന വസ്തുക്കൾക്ക് ശാസ്ത്രം ഉത്തരവാദി അല്ല.)


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment