ചൊവ്വാ ഗ്രഹം ജീവന് അനുയോജ്യമായ കാലാവസ്ഥയിൽ ആണോ ?

ആണ് എന്നും അല്ല എന്നും പറയാം. ചൊവ്വ ഗോൾഡിലാക്ക് സോണിന്‍റെ ( ജീവന് തികച്ചും അനുയോജ്യമായ പ്രദേശം ) വക്കിൽ ആണ് സ്ഥിതി ചെയ്യുന്നത്. 

The habitable zone ( Goldilocks Zone ) - ജീവന് തികച്ചും അനുയോജ്യമായ ഇടം :
Goldilocks zone  അല്ലെങ്കിൽ habitable zone എന്ന് പറഞ്ഞാൽ മാതൃ നക്ഷത്രത്തിൽ നിന്നും ദൂരെ ..  H2O എന്ന ജലം ദ്രാവക രൂപത്തിൽ നിലനിൽക്കുവാൻ  ആവശ്യമായ താപനില ഉള്ള  ഇടം ആണ്.



ചൊവ്വയ്ക്ക് ഭൂമിയെക്കാൾ വലിപ്പം ഉണ്ടായിരുന്നെങ്കിൽ ജീവൻ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടായിരുന്നേനെ. കാരണം.. വലിയ ഗ്രഹത്തിന് കൂടുതൽ കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവും. അതുകൊണ്ട് സൂര്യനിൽ നിന്നുള്ള ചൂട് ലഭ്യത കുറവാണെങ്കിലും ആ ചൂട് കാത്തുസൂക്ഷിക്കുവാൻ ആ അന്തരീക്ഷത്തിന് കഴിയുമായിരുന്നു. കൂടാതെ ചൊവ്വയ്ക്ക് കാന്തികത കൂടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ജീവന് പറ്റിയ അന്തരീക്ഷവും  അതിന്‍റെ നീണ്ടകാലത്തെ നിലനിൽപ്പിനും ഉതകുന്നതും ആകുമായിരുന്നേനെ.

പക്ഷെ.. ഇതൊന്നും അല്ലെങ്കിൽപ്പോലും  ചൊവ്വയിൽ ജീവൻ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചൊവ്വയിൽ വളരെ കട്ടി കുറഞ്ഞ അന്തരീക്ഷവും ദ്രാവക ജലവും ഉണ്ടെന്ന് നാം കണ്ടെത്തിക്കഴിഞ്ഞു. ചൊവ്വയിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകും എന്നാണു നാം ഇപ്പോൾ കരുതുന്നത്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment