രാത്രിയോ അതോ പകലോ നാം സൂര്യനെ വേഗത്തിൽ ചുറ്റുന്നത് ?

ഭൂമി സൂര്യന് ചുറ്റും 1 വർഷംകൊണ്ടു പ്രദക്ഷിണം ചെയ്യുന്നു. അതുപോലെ തന്നെ 24 മണിക്കൂർകൊണ്ടു സ്വയം തിരിയുന്നു. എന്നാൽ നമ്മൾ ഒരു ദിവസം തന്നെ ഒരേ വേഗതയിൽ ആണോ സൂര്യനു ചുറ്റും നീങ്ങിക്കൊണ്ടിരിക്കുന്നത് ? അല്ല. എപ്പോഴാണ് നാം സൂര്യന് ചുറ്റും വേഗതയിൽ ചുറ്റുന്നത് ? രാത്രിയോ അതോ പകലോ ?



ഭൂമി സൂര്യന് ചുറ്റും സെക്കന്‍റില്‍ ഏതാണ്ട് 30 കിലോമീറ്റർ വേഗതയിൽ ആന്‍റി ക്ലോക്ക് വൈസ് ദിശയിൽ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്. സെക്കന്‍റില്‍ @ 0.5 കിലോമീറ്റർ വേഗതയിൽ ഭൂമി സ്വയം തിരിയുന്നതും ആന്‍റി ക്ലോക്ക് വൈസ് ദിശയിൽ ആണ്. അതുകൊണ്ട് പാതിരാത്രി ആയിരിക്കുന്ന ഭൂമിയിലെ ഭാഗങ്ങൾ സെക്കന്‍റില്‍ 30.5 കിലോമീറ്റർ വേഗതയിൽ സൂര്യന് ചുറ്റും നീങ്ങും. പകൽ സമയം നട്ടുച്ച ആയിരിക്കുന്ന പ്രദേശങ്ങൾ ഭൂമിയുടെ പ്രദക്ഷിണ ദിശയ്ക്കു വിപരീതമായി ആയാണ് സ്വയം തിരിയുന്നത്. അതുകൊണ്ട് വേഗത കുറവായിരിക്കും. സെക്കന്‍റില്‍ 29.5 കിലോമീറ്റർ.

മുകളിൽ പറഞ്ഞിരിക്കുന്നത് ഭൂമധ്യരേഖാ പ്രദേശത്തെ കാര്യമാണ്. എന്നാൽ 2 ധ്രുവങ്ങളിലും ഈ വേഗതാ വ്യത്യാസം അനുഭവപ്പെടില്ല. ഭൂമധ്യരേഖയിൽനിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും വേഗതാ വ്യത്യാസം കുറഞ്ഞു കുറഞ്ഞു വരും.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലും ഗൾഫിലും ഒക്കെ ഉള്ള ആളുകൾക്ക് പകലും രാത്രിയും സെക്കന്‍റില്‍ ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം വേഗതാ വിത്യാസം സൂര്യനു ചുറ്റും സംഭവിക്കുന്നുണ്ട്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment