ചിത്രത്തിൽ എഴുതിയിരിക്കുന്ന നമ്പർ നിങ്ങൾക്ക് വായിക്കുവാൻ പറ്റുന്നുണ്ടോ ?

ചിത്രത്തിലെ വട്ടത്തിനുള്ളതിൽ നമ്പർ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പൂർണമായും വർണാന്ധത ഉള്ളവരാണ്. 




" 74 " എന്ന നമ്പർ അല്ല കാണുന്നത് എങ്കിൽ നിങ്ങൾക്ക് ഭാഗീകമായി വർണാന്ധത ഉണ്ട്.

വര്‍ണ്ണാന്ധത :- അപൂര്‍വമായി കണ്ടുവരുന്ന കാഴ്‌ച തകരാറാണ്‌ വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡ്‌നെസ്‌. ഈ തകരാറിന്‍റെ ഫലമായി എല്ലാ നിറങ്ങളും കണ്ണു കൊണ്ട്‌ വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.

വിവിധ തരം വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള കണ്ണിന്‍റെ കഴിവിനെ 'വര്‍ണ്ണബോധം' എന്ന്‍ പറയുന്നു. ഇത്‌ 'കോണ്‍' കോശങ്ങളുടെ സഹായത്തോടെയാണ്‌ സാധ്യമാകുന്നത്‌. ചുവപ്പ്‌, നീല, പച്ച ഈ നിറങ്ങളെ തിരിച്ചറിയാന്‍ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. പച്ച, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നവരെ പൂർണമായി വര്‍ണാന്ധതയുള്ളവരെന്നു പറയുന്നു. ഓറഞ്ച്‌, ബ്രൗണ്‍ തുടങ്ങിയ നിറങ്ങള്‍ ചുവപ്പായി കാണുന്നതാണ്‌ ചിലരുടെ പ്രശ്‌നം. ചിലർക്ക് പച്ച, മഞ്ഞ, ചുവപ്പ്‌ എന്നിവയിൽ ചില നിറം മാത്രം മറ്റു നിറങ്ങളായി തോന്നാം. ഇവരെ ഭാഗികമായി വർണാന്ധത ഉള്ളവരെന്നും വിളിക്കാം.

പോലീസ്‌, തുണിക്കടയില്‍ ജോലി ചെയ്യുന്നവര്‍, ആര്‍ട്ടിസ്‌റ്റ്, ഡിസൈനേഴ്സ് തുടങ്ങിയ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ വര്‍ണാന്ധത ഒരു പ്രശ്‌നമായിത്തീരുന്നു. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഈ അസുഖം മൂലം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ വര്‍ണാന്ധതയ്‌ക്കുള്ള ചികിത്സയ്‌ക്ക് ആരും മെനക്കെടാറില്ല. കണ്ണുകളിലെ 'കോണ്‍' കോശങ്ങളുടെ ചതവ്‌, നീര്‌, പരിക്കുകൾ, കൂടാതെ പാരമ്പര്യവും വര്‍ണാന്ധതയ്‌ക്ക് കാരണമാകാറുണ്ട്‌.

എക്‌സ് ക്രോമസോമുകളുടെ തകരാറുമായി ബന്ധപ്പെട്ട രോഗം ആയതിനാൽ ആണുങ്ങളിൽ ആണ് ഈ രോഗം കൂടുതൽ ആയി കാണുക. ആണുങ്ങളിൽ ഒരു എക്‌സ് ക്രോമസോം മാത്രമുള്ളതിനാല്‍ അവര്‍ക്കാണ്‌ രോഗം വരാന്‍ സാധ്യത കൂടുതല്‍. സ്‌ത്രീകളില്‍ രണ്ട്‌ എക്‌സ് ക്രോമസോമുകളുള്ളതിനാല്‍ ഇവ രണ്ടും തകരാറിലായാല്‍ മാത്രമേ രോഗം വരികയുള്ളൂ.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment