ഭൂമി 24 മണിക്കൂറിന് പകരം 1 മണിക്കൂർ കൊണ്ടു കറങ്ങിയാൽ എന്താവും സംഭവിക്കുക ?

ഭൂമി 2 ധ്രുവങ്ങളിലൂടെയും സാങ്കല്‍പ്പികമായി കടന്നുപോകുന്ന അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ ആണു ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത്. അപ്പോൾ ഭൂമദ്ധ്യരേഖാ പ്രദേശം വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കും. സെക്കന്‍റില്‍ @465 മീറ്റർ എന്ന തോതിൽ ആണ് ഭൂമദ്ധ്യരേഖാ പ്രദേശം നീങ്ങുന്നത്‌. 

24 മണിക്കൂറിന് പകരം അത് 1 മണിക്കൂറിൽ ആയാൽ 0.465 x 24 = 11.16 km / sec ആവും. ഭൂമിയുടെ എസ്ക്കേപ്പ് വെലോസിറ്റി 11.2 km / sec ആണ്. 



ഭൂമി 1 മണിക്കൂർ കൊണ്ട് കറങ്ങിയാൽ ഭൂമദ്ധ്യ രേഖയ്ക്ക് അടുത്തുള്ളവരെല്ലാം ഏതാണ്ട് എസ്ക്കേപ്പ് വെലോസിറ്റിയിൽ (11.16 km / sec ) ആണ് സഞ്ചരിക്കുക. നമ്മുടെ അന്താരാഷ്ട്രാ ബഹിരാകാശ നിലയം വെറും 7.5 km / sec ആണു സഞ്ചരിക്കുക എന്ന് ഓർക്കണം. അപ്പോൾ ഭൂമി 1 മണിക്കൂർ കൊണ്ടു കറങ്ങിയാൽ ഭൂമദ്ധ്യ രേഖയ്ക്കും, കൂടാതെ അവിടന്ന്‍ തെക്കോട്ടും വടക്കോട്ടും @ 1000 കിലോമീറ്റർ രാജ്യങ്ങളിലെ സകല വസ്തുക്കളും ഭാരം ഇല്ലാതെ ഭൂമിയെ ചുറ്റും. ആ പ്രദേശത്തെ വായു സ്പേസിലേക്കു ധാരാളമായി നഷ്ടപ്പെടും. ഭൂമിലെ ആളുകളും കല്ലും മണ്ണും ഒക്കെ ആകാശത്തേക്ക് പറക്കും. അങ്ങനെ ഭൂമിയുടെ വലിപ്പം കൂടുമ്പോൾ ഗ്രാവിറ്റി കുറയും. അപ്പോൾ കൂടുതൽ കൂടുതൽ വസ്തുക്കൾ സ്പേസിലേക്കു പോകും. ഭൂമദ്യരേഖയിലുള്ള വസ്തുക്കളൊക്കെ പറന്നു പോകുമ്പോൾ ധ്രുവപ്രദേശത്തെ വസ്തുക്കളൊക്കെ അങ്ങോട്ടു പോരും.

ചുരുക്കിപ്പറഞ്ഞാൽ ഭൂമി സാവകാശം ചിന്നിച്ചിതറി ഭൂമിയുടെ ഇപ്പോൾ ഉള്ള ഓർബിറ്റിൽ പറക്കും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ളതുപോലെ ഒരു അസ്റ്ററോയ്ഡ് ബെൽറ്റ്‌ ഉണ്ടാവും.

ഇങ്ങനെ തനിയേ ചിന്നിച്ചിതറി പോവാൻ ഭൂമി   80 മിനിറ്റ് കൊണ്ടു കറങ്ങിയാൽ മതിയാവും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment